
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർദ്ധനവ്. ഇന്ന് മാത്രം 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,320 രൂപയിലേക്കെത്തി. ഇന്നലെ 320 രൂപ വർദ്ധിച്ച് സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.
Also read: വേഗം ലോട്ടറി ടിക്കറ്റ് നോക്കൂ, 75 ലക്ഷം പാഴാക്കേണ്ട; സ്ത്രീശക്തി എസ് എസ് 459 ഫലം അറിയാം
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6790 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയാണ്.
Also read: കരുതിയിരിക്കുക ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകള്‍ മുടങ്ങും; പണിമുടക്ക് വരുന്നു
സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here