
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് രാവിലെ പവന് 360 രൂപ ഉയർന്ന് 71,960 രൂപയായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 71,480 രൂപയായി. 8935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻറെ നിലവിലെ വില.
ഡോളര്‍ വില ഇടിഞ്ഞതോടെയാണ് സ്വര്‍ണവില രാവിലെ കുതിച്ചുകയറിയത്. എന്നാല്‍ ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളർ ഉച്ചയോടെ കരകയറിയതോടെയാണ് സ്വര്‍ണവില കൂപ്പുകുത്തിയത്. ഔൺസിന്ഇന്ന് രാവിലെ 3,348 ഡോളറായിരുന്നു രാജ്യാന്തര വില. ഇത് പിന്നീട് 3,307 ഡോളറിൽ എത്തി. ഇതോടെയാണ് കേരളത്തിലെ സ്വര്‍ണവിലയിലും മാറ്റം ഉണ്ടായിരിക്കുന്നത്.
ALSO READ: പണം കരുതിക്കോളൂ… ജൂണില്‍ 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല’
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here