
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ENGLISH NEWS SUMMARY: Gold prices in the state are at an all-time record again. Today, gold prices have increased by Rs 400 in one go. The price of one gold piece is Rs 68,480 today. Today, one gram of gold is worth Rs 8560.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here