
സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒരു പവന് വില 64,960 രൂപയായി. 440 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇന്നലെ പവന് 64,520 രൂപയായിരുന്നു വില. ഗ്രാമിന് 55 രൂപയാണ് ഇന്ന് കൂടിയത്. ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 8,120 രൂപ നൽകണം.
ഇതിനുമുമ്പ് 64,600 രൂപയായിരുന്നു കേരളത്തിൽ പവന് റെക്കോഡ് വില. ഫെബ്രുവരി 25നായിരുന്നു ഈ വില രേഖപ്പെടുത്തിയത്.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
ഈ മാസത്തെ സ്വര്‍ണ വില പവനില്‍:
മാര്‍ച്ച് 1; 63,520
മാര്‍ച്ച് 2; 63,520
മാര്‍ച്ച് 3; 63,520
മാര്‍ച്ച് 4; 64,080
മാര്‍ച്ച് 5; 64,520
മാര്‍ച്ച് 6; 63,160
മാര്‍ച്ച് 7; 63,920
മാർച്ച് 8 ; 64,320
മാർച്ച് 9 ; 64,320
മാർച്ച് 10; 64,400
മാർച്ച് 11; 64,160
മാർച്ച് 12; 64,520
സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here