താഴത്തില്ലെടാ… സ്വർണ വില മുകളിലേക്ക് തന്നെ; അറിയാം ഇന്നത്തെ വില

gold jewellery

കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണവില അസന്തുലിതമായി തുടരുകായാണ്. കഴിഞ്ഞ വർഷത്തിൻ്റെ അവസാനമോടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലക്ഷവും കടന്ന് കുതിച്ചുയരുന്ന സ്വർണവിലയിൽ ചെറിയ മാറ്റമുണ്ടായതും ലക്ഷത്തിൽ നിന്നും താഴെ ഇറങ്ങിയതും മാർച്ച് 23 ന് മാത്രമാണ്. എന്നാൽ പെട്ടെന്ന് തന്നെ അത് തിരിച്ച് ലക്ഷം കടക്കുകകയും ചെയ്തു.

പശ്ചിമേഷ്യൻ സംഘർഷവും വിപണിയെ ബാധിക്കുന്നതായി വിദ​ഗ്ധർ പറയുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന വില 106760 രൂപയാണ്. എന്നാൽ അതിൽ നിന്നും വീണ്ടും വില കൂടിയിരിക്കുകയാണ്.1,08,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 13,575 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില.

Also read: ടെലിവിഷൻ റേറ്റിങ്ങിൽ പരിഷ്‌കാരങ്ങളുമായി കേന്ദ്രം; ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ പരിഗണിക്കില്ല

വിലയിങ്ങനെ അസന്തുലിതമായി തുടരുകയാണെങ്കിലും വിപണിയെ അത് സാരമായി ബാധിച്ചു തുടങ്ങിയില്ലെന്നാണ് വിൽപ്പനക്കാർ പറയുന്നത്. സ്വർണം ഒരു നിക്ഷേപമായി കൂടെ കണ്ട് ജനങ്ങൾ സ്വർണത്തിൽ പണം മുടക്കുന്നതായാണ് വിപണി വി​ദ​ഗ്ധരും പറയുന്നത്. ഇനി വരും ദിവസങ്ങളിൽ എങ്ങനെയായിരിക്കും വിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നുള്ള ആശങ്കയിലാണ് വിപണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News