സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില; ഒരുഗ്രാം സ്വര്‍ണത്തിന് 6075 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6075 രൂപയാണ്. 46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 ത്തിലേക്ക് വിലയെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇതേ വില നിലവാരത്തില്‍ തുടര്‍ന്ന് സ്ഥിരത കൈവരിച്ചു.

Also Read: നീറ്റ് യുജി 2024; അപേക്ഷിക്കാനുള്ള തീയതി നീട്ടി

റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് പിന്നിടങ്ങോട്ട് കണ്ടത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

പിന്നീട് 48000 കടന്ന സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചു. പിന്നീട് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News