സ്വർണം വാങ്ങാൻ സുവർണാവസരമോ? ഇന്നത്തെ വില അറിയാം…

gold jewellery


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടുകൂടി ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായി. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. 1,11,600 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ്റെ വില.

ക‍ഴിഞ്ഞ എട്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ എത്തിയത്. 1,12,800 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ രണ്ടാം തീയതിയാണ്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.

ALSO READ: തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അദാനി സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് യുഎസ് കോടതി

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ തുടക്കത്തിൽ സ്വർണത്തിൻ്റെ വില എത്തിപ്പിടിക്കാൻ ക‍ഴിയാത്ത വിധം വൻ ഉയരത്തിൽ എത്തിയിരുന്നു. പിന്നീടാണ് നേരിയ കുറവും നേരിയ വർധനവും രേഖപ്പെടുത്തുന്നത്. അസംസ്‌കൃത എണ്ണവിലയും ഡോളറിന്റെ മുന്നേറ്റവുമെല്ലാം സ്വർണത്തിന്റെ ഇടിവിന് കാരണമാകുന്നത്. ഒരു ഘട്ടത്തില്‍ പവന് ഒരു ലക്ഷത്തിനും താഴേക്ക് പോയ ശേഷം വീണ്ടും കൂടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News