
സംസ്ഥാനത്ത സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,800 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,975 രൂപയുമായി. ഇന്നലെ ഒരു പവന്റെ വില 1,12,080 രൂപ ആയിരുന്നു. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ട് എങ്കിലും അത് മൊത്തലുള്ള വിലയെ ബാധിക്കാറില്ല. കാരണം പണിക്കൂലി ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ നല്ല വിലയാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചലനങ്ങള്‍ തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. അതുകൊണ്ടു വരും ദിവസങ്ങളിൽ സ്വർണവില കൂടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ALSO READ: നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും, പക്ഷെ കിട്ടില്ല ! ആർബിഐയുടെ ഞെട്ടിക്കുന്ന പുതിയ പരിഷ്കാരം
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും ഈ വിലയെ സ്വാധീനിക്കുന്നുണ്ട്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

