
യുദ്ധം കലുഷിതമാകുമ്പോൾ ഇങ്ങു കേരളത്തിലെ സ്വർണവിപണിയിൽ ആശ്വാസത്തിന്റെ നാളുകളാണ്. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,16,720 രൂപയാണ് ഒരു പവന്റെ വില. ഇന്നലത്തെ വിലയിൽ നിന്നും 360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയും എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വർണത്തിൽ രേഖപ്പെടുത്തിരിയ്ക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,17,080 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,635 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്.
ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ആരംഭിച്ച സമയത്ത് സ്വർണവിപണിയിൽ ഉണ്ടായ വർധനവ് കണ്ടപ്പോൾ യുദ്ധം തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന വിലയാണ് നമ്മൾ കണ്ടത്.
ALSO READ: ഒഡീഷയിലെ എസ് സി ബി മെഡിക്കൽ കോളേജിൽ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
വിലയിൽ കുറവ് സംഭവിച്ചാലും പണിക്കൂലി ഉൾപ്പെടെ ആകുമ്പോൾ വില ഇനിയും കൂടും. വരും ദിവസങ്ങളിലും സ്വർണത്തിന് ഉയർച്ച സംഭവിക്കും എങ്കിലും കാര്യമായ ചലനം ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,200 ന് താഴെ തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ നിരക്കില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയിലും വലിയ ചലനമുണ്ടാകില്ല. പക്ഷെ ഈ തകർച്ച ഡോളറിനു സംഭവിച്ചാൽ, രൂപയുടെ മൂല്യം ഉൾപ്പെടെ ഇടിഞ്ഞാൽ അത് വിലയെ സാരമായി തന്നെ ബാധിക്കും. അതുകൊണ്ടു വലിയ ആശ്വാസത്തിനും വഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

