പൊന്നിടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ, ഞെട്ടിക്കുന്ന വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവണ സ്വർണത്തിന്റെ വില 1,11,040 രൂപയാണ്. 140 രൂപ കുറഞ്ഞ് 13,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന് വലിയ ചാഞ്ചാട്ടങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം തന്നെയാണ് വിലയിലെ ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണവും.

ഒരു ദിവസം തന്നെ ഒന്നും രണ്ടും മൂന്നും തവണയാണ് കേരളത്തിൽ സ്വർണവില ഉയരുന്നത്. വിലയിടിവ് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി സമ്മാനിച്ചു കൊണ്ടായിരുന്നു ഏപ്രിൽ ഒന്നിനും വില കൂടിയത്.

ALSO READ: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വിലയിലും അത് പ്രതിഫലിക്കും. യുദ്ധം അവസാനിക്കുകയാണെങ്കിൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഇത് സ്വർണത്തിന് അനുകൂലമാകും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News