ആശ്വസിക്കാൻ വകയുണ്ട്; സ്വ‌‍‍ർണവിലയിൽ വീണ്ടും ഇടിവ്

todays gold rate

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. 1,15,160 രൂപയായിരുന്ന വിപണിനിരക്കിൽ നിന്നാണ് പവൻ വിലയിൽ 600 രൂപയുടെ ഇടിവ് സംഭവിച്ച് 1,14,560 രൂപയായിരുന്നു. അതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വ‍ർണ്ണവില. പവൻ നിരക്കിലും മാറ്റമൊന്നുമില്ല 14,320 രൂപയിൽ തന്നെ തുടരുകയാണ്.

ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു. എന്നാൽ, ഈ മാറ്റം സംസ്ഥാനത്തെ സ്വർണ്ണവിലയിൽ പ്രതിഫലിച്ചിരുന്നില്ല.

ALSO READ; ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം! മെയ് മാസത്തിൽ കൈകാര്യം ചെയ്തത് 1.30 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ

വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം, തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസവുമാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വിപണിയിലെ വിലവർധനവിന് തടയിടുന്നതിൽ പ്രധാന പങ്കുവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News