ആശ്വാസനിരക്ക്; സ്വർണവില വീണ്ടും 2000 രൂപ കുറഞ്ഞു

kerala gold price today

വീണ്ടും കൂപ്പു കുത്തുകയാണ് സംസ്ഥാനത്ത് സ്വർണ വില. 2000 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇതോടെ സ്വർണവില എത്തി നിൽക്കുന്നത്.

പവന് പുറമേല ​ഗ്രാമിനും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയാണ് ഇന്നത്തെ ​ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെയും സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. 200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്.

also read; നിങ്ങളാണോ ആ ഭാ​ഗ്യശാലി ? അറിയാം ധനലക്ഷ്മി ഭാഗ്യക്കുറി ഫലം

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി തീർന്നിരുന്നു. അതിൽ നിന്നാണ് രണ്ടായിരം രൂപയോളം കുറ‍ഞ്ഞ് സ്വ‍ർണവില 1,02,760 രൂപയിൽ എത്തിനിൽക്കുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News