പൊന്ന് വാങ്ങാൻ പറ്റിയ ദിവസം ? ഇന്നത്തെ സ്വർണവില അറിയാം

gold-price-today

വിവാഹങ്ങളുടെ സീസൺ തന്നെ ആയതുകൊണ്ട് എല്ലാവരും സ്വർണത്തിന്റെ വിലയാണ് നോക്കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ ആരംഭിച്ചത്.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ നേരിയ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 42 പോയിന്റ് ഇടിഞ്ഞ് 24,293 പോയി​ന്റിലെത്തി. ബോംബെ സൂചിക സെൻസെക്സ് 155 പോയിന്റ് ഇടിഞ്ഞ് 80,133 പോയിന്റിലെത്തി. യു.എസ്, ഏഷ്യൻ വിപണികൾ കഴിഞ്ഞ ദിവസം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ALSO READ: യഥാർത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയതെന്ന് ജ്വല്ലറി ഉടമ; വേടനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News