തൊട്ടാൽ പൊള്ളില്ല, ആറി തണുത്ത് സ്വർണവിലയും; ഇന്നത്തെ വിപണിനിരക്ക് അറിയണ്ടേ

kerala gold rate today

സംസ്ഥാനത്തെ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും പവന് 1,15,160 രൂപയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിലും മാറ്റമില്ല. ഒറ്റയടിയ്ക്ക് കുതിച്ച് 1,15,600 രൂപയിൽ എത്തിയ സ്വർണവില ആണ് ഇപ്പോൾ 340 രൂപ കുറഞ്ഞ് 1,15,160 രൂപയിൽ എത്തി നിൽക്കുന്നത്. ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു.

ALSO READ; ഇന്ന് നിങ്ങളാണോ കോടീശ്വരൻ ? അറിയാം നറുക്കെടുപ്പ് ഫലങ്ങൾ

സാവസാനത്തിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം, തുടർച്ചയായി വില കുറയുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസവുമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News