പൊന്നാണെങ്കിലും ഇങ്ങനെ പോകാമോ ? റെക്കോർഡിൽ നിന്ന് ഇറങ്ങി വരാതെ സ്വർണം

പൊന്നിനെ തൊട്ടാൽ കൈ പൊള്ളുന്ന സ്ഥിതിക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം സ്വർണവില 70000 കടന്നത്. 70,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 8770 രൂപയാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,176 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 82,000 രൂപയെങ്കിലും വേണം.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News