പൊന്നേ.. തൊടല്ലേ.. പൊള്ളും; ഒറ്റ ദിവസം പവന് കൂടിയത് 2,160 രൂപ, ഇന്നത്തെ വില അറിയാം

gold

സ്വർണം വാങ്ങാൻ കരുതിയിരുന്നവരുടെ ഉള്ള് പൊള്ളിക്കുന്ന വാർത്തയാണ് ഇന്ന് വന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ ആണ് ഇന്ന് സ്വർണം. പവന് 2,160 രൂപ കൂടി 68480 രൂപയായി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഇതോടെ 68000ലേക്ക് സ്വർണവില കത്തിക്കയറി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

ALSO READ: ‘ഓഫീസിൽ കയറിയിറങ്ങി ചെരിപ്പ് തേയുന്ന അവസ്ഥ ഉണ്ടാകരുത്’; കെ സ്മാർട്ട് പദ്ധതി വഴി ഓഫീസുകളിലെ ചുവപ്പുനാട ഇല്ലാതാകുമെന്ന് മന്ത്രി എം. ബി. രാജേഷ്

അന്താരാഷ്ട്ര സ്വർണവില 100 ഡോളറിന് മുകളിൽ കയറുന്നതും ചരിത്രത്തിൽ ആദ്യം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News