
സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി വിളനാശത്തിനുള്ള അടിയന്തിര സഹായവും ഇൻഷുറൻസ് കുടിശ്ശികയും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. പ്രകൃതിക്ഷോഭങ്ങൾ മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കായി 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശ്ശികയാണ് പുതുതായി അനുവദിച്ചത്.
നിലവിൽ വിതരണം ചെയ്തുകഴിഞ്ഞ 87.89 കോടി രൂപയ്ക്ക് പുറമെയാണിത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ 1,50,267 കർഷകർക്ക് സാമ്പത്തിക സഹായം നേരിട്ട് ലഭിക്കും. ഇതോടൊപ്പം തന്നെ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 2024 ജൂൺ മുതൽ ലഭിക്കാനുള്ള 43.19 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ALSO READ : കർഷകർക്ക് കൈത്താങ്ങ്; 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം
ഇതിനകം 136 കോടി രൂപ ഈ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. പുതുതായി അനുവദിച്ച തുക വഴി 18,171 കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിലുമുള്ള കുടിശ്ശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചിലവഴിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

