
200 പാലങ്ങളിലൂടെ ബന്ധിപ്പിച്ചത് 400 പ്രദേശങ്ങളെ, ഇനി വരാൻ പോകുന്നത് 122 പാലങ്ങൾ. 30 വർഷങ്ങൾക്ക് അപ്പുറത്തേയ്ക്കുള്ള കേരളത്തെ 10 വർഷം കൊണ്ട് മാറ്റി എടുക്കുന്ന എൽഡിഎഫ് സർക്കാരിന്റെ മികവിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. 200 പാലങ്ങളിലൂടെ ഒറ്റപ്പെട്ടു കിടന്നിരുന്ന 400 പ്രദേശങ്ങളെ തമ്മിലാണ് ബന്ധിപ്പിച്ചതെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 122 പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആ പാലങ്ങൾ കൂടി പൂർത്തിയാകുന്നതോടെ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്ന ആകെ പാലങ്ങളുടെ എണ്ണം 322 ആയി ഉയരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
അത് കൂടി പൂർത്തിയായാൽ എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുന്ന ആകെ പാലങ്ങളുടെ എണ്ണം 322 ആകും. മാത്രമല്ല അതുവഴി 644 പ്രദേശങ്ങളെ ഒന്നാക്കിയ സർക്കാരായി ഇടതുസർക്കാർ മാറും എന്ന അഭിമാനവും മന്ത്രി കുറിപ്പിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
200 പാലങ്ങളിലൂടെ
400 പ്രദേശങ്ങളെ ബന്ധിപ്പിച്ചു
ഇനി വരാൻ പോകുന്നത്
122 പാലങ്ങൾ.. ![]()
അഞ്ച് വർഷം കൊണ്ട് 200 പാലങ്ങൾ പൂർത്തിയാക്കിയ സന്തോഷ വിവരം പങ്കുവെച്ചിരുന്നല്ലോ. ഇതിലൂടെ 400 പ്രദേശങ്ങളെയാണ് എൽഡിഎഫ് സർക്കാർ ബന്ധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോൾ 122 പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി കൂടി കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയായാൽ എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുന്ന ആകെ പാലങ്ങളുടെ എണ്ണം 322 ആകും.
അതായത് 644 പ്രദേശങ്ങളെ ഒന്നാക്കിയ സർക്കാർ..![]()
30 വർഷങ്ങൾക്ക് അപ്പുറത്തേക്കുള്ള കേരളത്തെ 10 വർഷം കൊണ്ട് മാറ്റി എടുക്കുകയാണ് എൽഡിഎഫ് സർക്കാർ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




