കലാകാരന്മാർക്ക് കൈത്താങ്ങായി സർക്കാർ: സാംസ്കാരിക പ്രവർത്തക ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു

Saji Cherian + fisheries minister + kerosene subsidy

സംസ്ഥാനത്തെ കലാകാരന്മാരുടെ ക്ഷേമം മുൻനിർത്തി സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കലാകാരന്മാരെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യ വർധനവ്. നിലവിൽ നൽകിവരുന്ന സൂപ്പറാന്വേഷൻ പെൻഷൻ 4000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തി.

2016-ൽ 1000 രൂപ മാത്രമായിരുന്ന പെൻഷൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്ന് ഘട്ടങ്ങളിലായാണ് 4000 രൂപയിലെത്തിച്ചത്. ഈ തുകയാണ് ഇപ്പോൾ 5000 രൂപയായി വർധിപ്പിച്ചത്. കൂടാതെ, കുടുംബ പെൻഷനും അവശതാ പെൻഷനും 1100 രൂപയിൽ നിന്നും 1600 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 2016-ൽ 750 രൂപയായിരുന്ന കുടുംബ പെൻഷനാണ് ഇപ്പോൾ 1600 രൂപയായി വർധിപ്പിച്ചത്.

Also read: അയ്യോ ഇനി നാട്ടിലേക്ക് മടങ്ങാനും പറ്റില്ലെ? യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന് വിമാന ടിക്കറ്റുകൾ

കലാകാരന്മാരുടെ ചികിത്സാ ധനസഹായ പദ്ധതിയിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ആജീവനാന്ത ചികിത്സാ സഹായം ഒന്നര ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചു. മുൻപ് ഒരു തവണ മാത്രം ലഭിച്ചിരുന്ന ഈ സഹായം ഇനി മുതൽ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ മാരക രോഗങ്ങൾ പിടിപെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ ആവർത്തന ധനസഹായമായി ലഭിക്കും.

2016-ൽ വെറും 75,000 രൂപയായിരുന്ന ചികിത്സാ സഹായമാണ് ഈ സർക്കാർ രണ്ട് ലക്ഷം രൂപയായി ഉയർത്തിയത്. മറ്റ് ആനുകൂല്യങ്ങളിലും വലിയ വർധനവ് വരുത്തിയിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്നും 50,000 രൂപയായും, മരണാനന്തര ധനസഹായം 10,000 രൂപയിൽ നിന്നും 25,000 രൂപയായും വർധിപ്പിച്ചു. കലാകാരന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ വർധനവ് ഉപകരിക്കും.

Also read: കേരളത്തിൽ കോടികൾ ചെലവഴിച്ച് പരസ്യം നൽകി തെലങ്കാന സർക്കാർ; കോൺ​ഗ്രസിനെ സഹായിക്കാനിറങ്ങിയ രേവന്ത് റെഡ്ഡിയ്ക്കെതിരെ വ്യാപക വിമർശനം

അർഹരായ 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്ക് അംഗത്വത്തിന് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചു. യോഗ്യരായവർ 2026 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം 10 വർഷത്തെ അംശദായം ഒന്നിച്ചടച്ച് അംഗത്വത്തിനായി അപേക്ഷിക്കേണ്ടതാണ്.

ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നമ്മുടെ നാടിന്റെ പെരുമ ലോകത്തിന് മുന്നിലെത്തിക്കുന്ന കലാസമൂഹത്തെ പ്രതിസന്ധികളിൽ സഹായിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള സർക്കാരിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News