
സംസ്ഥാനത്തെ പാവപ്പെട്ട കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരുടെ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. കൊവിഡ് കാലത്ത് തുടക്കം കുറിച്ച മഴമിഴി പദ്ധതിയിലൂടെ നിലവിൽ 2650 കലാകാരന്മാർക്ക് 3000 രൂപ വീതം സാമ്പത്തിക സഹായം നൽകി വരുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ.
Also read: ‘എന്റെ നിലവിളി ലോകം കേട്ടു’: പ്രളയകാലത്തെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ
കലാകാരന്മാരുടെ പരിപാടികൾ ഡിജിറ്റലൈസ് ചെയ്ത് ഭാവിയിലേയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സൂക്ഷിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഗോത്രമേഖലയിലെ കലാകാരന്മാരെ ചേർത്തുപിടിക്കുന്നതിനായി തളിർമിഴി എന്ന പദ്ധതിയിലൂടെ 3000 രൂപ വീതം സഹായം നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മഴവിഴി കംപാഷൻ എന്ന പേരിൽ ഒരു കോടി രൂപ നീക്കിവെച്ചുകൊണ്ടുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കി വരികയാണ്.
മത്സ്യത്തൊഴിലാളികൾക്കിടയിലുള്ളതും ഇതുവരെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതുമായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടൽമിഴി എന്ന പ്രൊജക്റ്റ് കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി. സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുമായി സമം എന്ന പദ്ധതിയും സജീവമാണ്. ഇതിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർ (ദീപ ജോസഫ്), ബോട്ട് ഓടിക്കുന്നവർ തുടങ്ങിയ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകളെ സർക്കാർ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വാർദ്ധക്യകാലത്ത് ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ മാവേലിക്കരയിൽ ഒരു അഭയകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഗാന്ധിഭവൻ സന്ദർശനത്തിനിടെ കലാകാരന്മാരുടെ ദുരവസ്ഥ നേരിട്ട് കണ്ടതിനെത്തുടർന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കൂടാതെ, കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കാനും, ഇൻഷുറൻസ്, ചികിത്സാ സഹായം എന്നിവ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാനുമുള്ള വിപുലമായ പ്രൊപ്പോസൽ തയ്യാറായിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമ പദ്ധതികളിലും ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

