പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി,ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കുക 3 ലക്ഷം രൂപ; കെ എൻ ബാലഗോപാൽ

ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയർത്തിയത്.

Also Read: മരണാനന്തര ബഹുമതിയായി ഡോ വന്ദന ദാസിന് എം ബി ബി എസ് നൽകും

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായമാകട്ടെ നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായാണ് ഉയർത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം ഉയർത്തുവാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

Also Read: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News