
ലാഭകരമല്ലെന്ന പേരിൽ നൂറുകണക്കിന് പൊതുവിദ്യാലയങ്ങൾ ‘അനാദായകരമെന്ന്’ മുദ്രകുത്തി അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ ഒരു യു.ഡി.എഫ് കാലം നമുക്കുണ്ടായിരുന്നു. അന്ന് വിദ്യാലയങ്ങൾ സംരക്ഷിക്കാൻ നാടൊന്നാകെ തെരുവിലിറങ്ങേണ്ടി വന്നു. എന്നാൽ ഇന്ന് ചിത്രം പാടേ മാറി. ഇടതുപക്ഷ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ സ്കൂളുകൾ ലോകനിലവാരത്തിലേക്ക് ഉയർന്നു.
അടച്ചുപൂട്ടാൻ പോയ വിദ്യാലയങ്ങൾ ഇന്ന് ഹൈടെക് ക്ലാസ് മുറികളും ആധുനിക ലാബുകളുമായി തലയുയർത്തി നിൽക്കുന്നു. ഓരോ കുട്ടിക്കും ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഉറപ്പാക്കിയും, കിഫ്ബി സഹായത്തോടെയുള്ള വമ്പൻ കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചും പൊതുവിദ്യാഭ്യാസത്തെ നാം തിരിച്ചുപിടിച്ചു.
സ്കൂളുകൾ പൂട്ടുന്നതിനെക്കുറിച്ച് ആലോചിച്ച ഇടത്തു നിന്ന്, കുട്ടികൾ സ്വകാര്യ സ്കൂളുകൾ വിട്ട് പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകുന്ന അഭിമാനകരമായ കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്. ഈ മാറ്റം കേവലം കെട്ടിടങ്ങളുടേതല്ല, മറിച്ച് വരുംതലമുറയുടെ ഭാവിക്കായി നമ്മൾ നൽകുന്ന ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

