കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം; സഹകരിക്കില്ലെന്ന് യു ഡി എഫ്

കേരളത്തെ സാമ്പത്തികമായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തിനൊപ്പം യുഡിഎഫില്ല. കേന്ദ്ര അവഗണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരത്തോട് സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.

Also Read: വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുന്നേയാണ് എല്‍.ഡി.എഫ് സമരം പ്രഖ്യാപിച്ചെന്നും അത്തരമൊരു സമരത്തിനോട് സഹകരിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് ഏകോപന സമിതിയുടെ തീരുമാനം. എല്‍ഡിഎഫിന്റെത് രാഷ്ട്രീയ ലക്ഷ്യമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ ആയുധമാക്കാന്‍ ആണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.

Also Read: മഹുവ മൊയ്ത്രയുടെ ഹർജി തള്ളി; ഔദ്യോഗിക വസതി ഒഴിയണം

സംയുക്ത സമരത്തിന് ഇല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം കേന്ദ്രത്തിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രക്ഷോഭത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതിനോട് ലീഗടക്കമുള്ള ഘടകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇക്കാര്യം നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചൂവെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel