മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

HIGH COURT

മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും സർക്കാർ അറിയിച്ചു.

സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനാനുമതി ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച ഉണ്ടാകും.

ALSO READ: ‘എമ്പുരാന്‍റെ’ നിർമാതാവ് ഗോകുലം ഗോപാലന്‍റെ ചെന്നൈ ഓഫീസിൽ ഇഡി റെയ്ഡ്

സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ വിശദവാദം പിന്നീട് നടക്കും.

ENGLISH NEWS SUMMARY: The government has told the High Court that there are ways to resolve the Munambam issue. The government has informed that it will make laws if necessary to resolve the Munambam issue and that the government has the authority to acquire land in Munambam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News