രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം: ജനക്ഷേമ സർക്കാരിന് പിന്തുണയുമായി വൻ ജന പങ്കാളിത്തം

Kerala Government

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളിൽ വൻ ജന പങ്കാളിത്തം. വിവിധ മേഖലകളിലുള്ള പ്രമുഖർ, സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് പരിപാടികളിൽ പങ്കാളികളാകുന്നത്. സർക്കാരിന്റെ ഈ പ്രവർത്തന മികവിലൂടെ മൂന്നാമതും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന വിലയിരുത്തലിലാണ് കേരളം.

ജനക്ഷേമത്തിലൂന്നിയുള്ള പ്രവർത്തനം. വിവിധ മേഖലകളിൽ ആഴ്ന്നിറങ്ങിയുള്ള പദ്ധതികൾ. സാധാരണക്കാരുടെ ആവശ്യങ്ങൾ നേരിൽ കേട്ടും അറിഞ്ഞുമുള്ള തുടർച്ച. ഇതൊക്കെ പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന ജനങ്ഹളുടെ വാക്കുകളിൽ വ്യക്തമാണ്. വ്യവസായം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും നടപ്പിലാക്കാൻ സാധിക്കില്ലെന്ന് കരുതിയ പദ്ധതികൾ, ഇടതു സർക്കാരിന്റെ ഇച്ഛാ ശക്തി ഒന്നുകൊണ്ടുമാത്രം നടപ്പിലാക്കി നാടിന് സമർപ്പിച്ചു.

Also Read: ‘സർവതലസ്പർശിയായ വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്’: മുഖ്യമന്ത്രി പിണറായി വിജയൻ

ഇതേ വികസനം തുടർന്നു പോകണമെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്നും ഇതുതന്നെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് വിവിധ മേഖലയിലുള്ള പ്രമുഖരുൾപ്പെടെയുള്ളവരുടെ അഭിപ്രായം.

അങ്ങനെ തുടർച്ചയായ 9 വർഷം. ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള സർക്കാരിന്റെ വികസന മുന്നേറ്റം ഇനിയും ഇതുപോലെ തുടരുമെന്ന ഉറപ്പ് വീണ്ടും നൽകുകയാണ് സംസ്ഥാന സർക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News