വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍ പരിപത്രം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുജനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണം. ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ പരിപാടികളുമായി സഹകരിക്കണം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിർദേശം.

ALSO READ: മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ മാക്സിമം ഡിമാന്റ് 5344 മെഗാവാട്ടായിരുന്നു. രാത്രി പത്ത് നാല്‍പ്പത്തിരണ്ടിനാണ് വൈദ്യുതി ആവശ്യകത 5344 മെഗാവാട്ടായത്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം 10.485 കോടി യൂണിറ്റായിരുന്നു. ഉപഭോക്താക്കള്‍ വൈദ്യുതി സൂക്ഷിച്ചുപയോഗിച്ചതുകൊണ്ടാകണം,സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് ഇനി വരും ദിവസങ്ങളിലും ഉപഭോക്താക്കളുടെ സഹകരണം കൊണ്ട് നമുക്ക് വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താന്‍ സാധിക്കും.

ALSO READ: ‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു.
കഠിനമായ ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡുകളെല്ലാം ഭേദിച്ച് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായും കരുതലോടെയും വൈദ്യുതി ഉപയോഗിക്കണമെന്ന് കേരള സര്‍ക്കാര്‍ പരിപത്രത്തിലൂടെ ആഹ്വാനം ചെയ്തു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുജനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണമെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. കെഎസ്ഇബിയും എനര്‍ജി മാനേജ്‍മെന്‍റ് സെന്‍ററും, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നല്‍കുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ പരിപാടികളുമായി സഹകരിക്കണമെന്ന് സംസ്ഥാന ഗവണ്‍‍മെന്‍റ് നിര്‍‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News