‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചു’; മുഖ്യമന്ത്രി

cm pinarayi vijayan

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യ മുക്തമായി മാറിയ നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി നടപ്പാക്കുന്നത് കോപറേറ്റ് നയമാണ്. രാജ്യത്ത് പാവങ്ങൾ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്നു. കേന്ദ്രം വിറ്റ് തുലക്കാൻ തീരുമാനിച്ച എച്ച് എൻ എൽ സംസ്ഥാനം ഏറ്റെടുക്കുകയും ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന സ്ഥാപനമായി നമ്മൾ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് എൽ ആയത് കൊണ്ട് മാത്രമാണ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സഹായം ഉണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഹരിയാനയിലെ സീറ്റ് കോഴ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് പരാതിക്കാരൻ, നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഭീഷണി

ബദൽ നയം എൽഡിഎഫ് നടപ്പാക്കിയതുകൊണ്ടാണ് കേരളം അതിദാരിദ്ര്യമുക്തമായതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലയിൽ നാട് വലിയ പുരോഗതി കൈവരിച്ചു. കേരളം നിക്ഷേപ സൗഹൃദ സംഗമത്തിൽ ഒന്നാമതായി.
ഇത് തുടർഭരണത്തിൻ്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News