രാജ്യത്ത് മികച്ച ട്രോമ കെയർ സർവ്വീസുള്ളത് കേരളത്തിൽ,ആരോഗ്യമേഖലയിൽ കൈവരിച്ചത് മികച്ച നേട്ടം: മുഖ്യമന്ത്രി

ആരോഗ്യ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്ത് മികച്ച ട്രോമ കെയർ സർവ്വീസുള്ളത് കേരളത്തിലാണ്,
ലോകത്തെ ഏറ്റവും മികച്ച സർവ്വീസ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരത്ത് പ്രഥമ കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിപ, കോവിഡ് മഹാമാരികളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞു.അടിസ്ഥാന സൗകര്യങ്ങൾ ആരോഗ്യ മേഖലയിൽ ഉറപ്പാക്കാനായെന്നും കേരളത്തിലെ ട്രോമ കെയർ പോളിസി മാതൃകയാണ്
എമർജൻസി മെഡിസിൻ പോളിസിയും ട്രോമ കെയർ പോളിസിയും മെഡിക്കൽ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here