കേരള ആരോഗ്യ – ശാസ്ത്ര സർവകലാശാല യുവജനോത്സവത്തിൽ ആലപ്പുഴ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിന് കലാ കിരീടം

vandanam medical college winners

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്നുവന്ന കേരള ആരോഗ്യ – ശാസ്ത്ര സർവകലാശാല യുവജനോത്സവത്തിൽ ആതിഥേയരായ ആലപ്പുഴ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിന് കലാ കിരീടം. ആകെയുള്ള 90 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 191 പോയിൻ്റ് നേടിയാണ് ഗവ. ടിഡിഎംസി കലാകിരീട പട്ടമണിഞ്ഞത്.

Also Read; ലോകായുക്ത പൊലീസ് കേസെടുത്തതിന് പിന്നാലെ കേസെടുത്ത് ഇഡിയും; കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കുരുങ്ങി കോൺഗ്രസ്

183 പോയിൻ്റ് നേടി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടിഡിഎംസിയും തിരുവനന്തപുരവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വേദികളിൽ കാഴ്ചവെച്ചത്. 164 പോയിൻ്റ് നേടി കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനവും നേടി. കലാപ്രതിഭയായി കൊല്ലം അസിസിയ മെഡിക്കൽ കോളജിലെ അർജ്ജുൻ എസ് പത്മൻ 13 പോയിൻ്റോടെ തെരഞ്ഞെടുക്കപ്പെട്ടു.

Also Read; ഹിറ്റായി തിരുവോണം ബമ്പര്‍;തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്

കലാതിലകമായി തിരുവനന്തപുരം എസ് യു റ്റി മെഡിക്കൽ കോളജിലെ ബി ശ്രദ്ധ 16 പോയിൻ്റോടെ തെരഞ്ഞെടുക്കപ്പെട്ടു. സർഗ്ഗ പ്രതിഭയായി തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിലെ ദീപ ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. ചിത്ര പ്രതിഭയായി തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജിലെ പി അഖിലയും തെരഞ്ഞെടുക്കപ്പെട്ടു.

News summary; Kerala Health and Science University Youth Festival, Arts Award for TD Vandanam Medical College

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News