ഈ ജില്ലക്കാർ കൂടുതൽ ശ്രദ്ധിച്ചോളൂ… തൃശൂരും പാലക്കാടും ഉഷ്‌ണതരംഗ സാധ്യത

KERALA HEATWAVE

പാലക്കാട്‌, തൃശൂർ ജില്ലകൾക്ക് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം നിലനിൽക്കുന്നുണ്ട്.

അതുകൊണ്ട് സംസ്ഥാനമാകെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതയും കർശനമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. തുടർച്ചയായ ദിവസങ്ങളിൽ താപനില ഉയർന്നു നിൽക്കുന്നത് ഗൗരവമായി കാണണമെന്നും വകുപ്പ് മുൻകരുതൽ നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 ന് ശേഷം പാലക്കാടും തൃശൂരും ചൂട് കൂടുമെന്നും പറഞ്ഞു.

Also read: ആനയ്‍ക്കെന്താ ചൂടേൽക്കില്ലേ; ചൂട് കാലത്തെ ആന എഴുന്നള്ളിപ്പിനെതിരെ പൊതുതാൽപര്യ ഹർജി

ഉയർന്ന ചൂട് നില നിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാ​ഗമായുള്ള സൈറണുകൾ മുഴങ്ങും. നിരവധി പേർക്കാണ് ഇതിനോടകം സൂര്യാതപം ഏറ്റിട്ടുള്ളത്. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിക്കുയും ചെയ്തിരുന്നു. ചൂട് കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രത മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആരോ​ഗ്യ വകുപ്പിൻ്റെ നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News