ചൂടിനൊപ്പം റെക്കോർഡിട്ട് വൈദ്യുതിയും! സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

Kerala power demand due to Heatwave

വേനൽ കടുത്തതോടെ സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് വരെ എത്തിയതായാണ് റിപ്പോർട്ട്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചതെന്നാണ് കെഎസ്ഇബിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ വൈദ്യുതി ആവശ്യകത ഇത്രയും ഉയർന്ന നിലയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനമൊട്ടാകെ വേനലിൽ പൊള്ളുകയാണ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ALSO READ: ‘നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റം; കേരളമാകെ ആ കുടുംബത്തിനൊപ്പം’: മുഖ്യമന്ത്രി

വേനൽചൂട് ക്രമാതീതമായ കൂടയതോടെ വീടുകളിൽ എസികളുടെയും ഫാനുകളുടെയും ഉപയോഗവും വലിയ തോതിൽ വർധിച്ചു. ഇതാണ് വൈദ്യുതി ഉപയോ​ഗത്തിലെ ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ, വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വൈദ്യുതി ബോർഡ് ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾ വൈദ്യുതിയുടെ ഉപയോഗം സ്വന്തം നിലയിൽത്തന്നെ നിയന്ത്രിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നതിനാൽ വൈദ്യുതി ഉപഭോഗത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃത‌ർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News