താപനില ഉയരും; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

kerala heat wave

കേരളത്തിൽ ചുട്ടുപൊള്ളുന്ന ചൂടിന് മുന്നോടിയായി ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്. 2026 മാർച്ച് 26, 27 തീയതികളിൽ കൊല്ലം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 °C വരെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C ഉയർന്ന താപനില രേഖപ്പെടുത്തും. അതേസമയം തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണ താപനിലയേക്കാൾ 2 to 3˚C വരെ കൂടുതലാണ്.

Also read : വിഡി സതീശൻ താണ് വണങ്ങിയ ​ഗോൾവാൾക്കർ ആരാണ്?

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 26 മുതൽ 27 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News