ചൂട് അതികഠിനം; ഈ ജില്ലക്കാർ സൂക്ഷിക്കണം, ഇന്നും നാളെയും യെല്ലോ അലർട്ട്

heat alert kerala

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്നും (18/04/2026) നാളെയും (19/04/2026) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40°C കടന്നു. കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതലാണിത്.

ALSO READ: കൂടി കൂടി ഇതെങ്ങോട്ട്! സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി.

Kerala Heatwave Alert: 12 Districts on Yellow Warning as Temperatures Soar.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News