തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് സഹായവുമായി കേരളം

തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണെന്ന് മുഖ്യമന്ത്രി. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: യുവഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

അത്യവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി കുറിച്ചു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ആണ് ഇവ ശേഖരിക്കുന്നതെന്നും സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്നഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.

ALSO READ:മറ്റൊരാൾക്ക് പ്രതിപക്ഷ നേതാവാകാനുള്ള വെറും ടവൽ മാത്രമാണ് വി ഡി സതീശൻ: മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

തമിഴ്‌നാടിന് സഹായം.
തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണ്. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാർ പൊടി – 200 ഗ്രാം, മഞ്ഞൾ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോർത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് – 4, സൂര്യകാന്തി എണ്ണ – 1 ലിറ്റർ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ. ഇവ കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാൻ ഉചിതം എന്നാണ് കാണുന്നത്.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ട്. സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്നഭ്യർത്ഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News