സഹോദരങ്ങളായ വിദ്യാർത്ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ കേരള ഹൈക്കോടതി വെറുതേ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരങ്ങളായ വിദ്യാർത്ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേസിലെ പ്രതി മുപ്പത്തിമൂന്നുകാരനായ ഇടുക്കി മഞ്ഞുമല സ്വദേശി മാരിമുത്തുവിനെയാണ്​ കോടതിവെറുതെ വിട്ടത്​. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.

Also Read: സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

പ്രതിക്ക് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ്​ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയാണ്​ വിധിച്ചിരുന്നത്​. തെളിവിന്‍റെ അഭാവത്തിലാണ് വെറുതെ വിടുന്നതെന്ന് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയുടെ അപ്പീൽ അനുവദിച്ച്​ കോടതി വ്യക്തമാക്കി.

Also Read: എന്താണ് ‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തെ അത് എങ്ങനെ ബാധിക്കും?

2013 മാർച്ച്​ 21ന്​ പുലർച്ച വണ്ടിപ്പെരിയാർ കോളനിയിലെ താമസക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച്​ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവ​രെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നതായിരുന്നു കേസ്. സംഭവം വണ്ടിപ്പെരിയാർ പൊലീസ് അസ്വാഭാവിക മരണത്തിന്​ കേസെടുത്ത്​ ആദ്യം അന്വേഷിച്ചു. കേസ്​ പിന്നീട്​ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാണെങ്കിലും പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന്​​ സംശയാതീതമായി തെളിയിക്കാനായില്ലെന്ന്​ വിലയിരുത്തിയ കോടതി വിചാരണക്കോടതി മാരിമുത്തുവിന് വിധിച്ച ശിക്ഷ റദ്ദാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News