
വാളയാറിലെ അട്ടപ്പള്ളത്ത് സംഘപരിവാർ ആൾക്കൂട്ട കൊലപാതകത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.
മരിച്ചയാളുടെ ആശ്രിതരുടെ വാദംപോലും കേട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയത്. ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാമെന്നും ഹർജിയിലുണ്ട്.
Also read: അടിയോടടിയേ…! കണ്ണൂരിൽ കോൺഗ്രസ്സ് നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും പോർവിളിയും
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ വളരെ കഷ്ടപ്പെട്ടായിരുന്നു പിടികൂടിയത്. ജാമ്യം ലഭിക്കുമ്പോൾ ഇവർ വീണ്ടും കടന്നുകളയാനുള്ള സാധ്യത ഏറെയാണെന്നും ഹർജിയിൽ ഉണ്ട്. ഇക്കാര്യങ്ങൾ ഒക്കെ പരിഗണിച്ചാണ് സ്പെഷ്യൽ കോടതി നൽകിയ ജാമ്യം റദ്ദാക്കണെമെന്ന് അന്വഷണ സംഘം ആവശ്യം ഉന്നയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

