
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തു. കെ ബിജു ഐഎഎസ് മറ്റന്നാള്‍ കോടതിൽ ഹാജരാകണം. വിവാദ ഉത്തരവ് ഇറക്കിയതിനാണ് ഹെക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെയാണ് നടപിടി. കശുവണ്ടി അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ആദ്യ അനുമതി ഉത്തരവിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമാണ്.
ഉത്തരവ് അപകടകരവും അനാവശ്യവുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. പ്രതി വാര്‍ത്താസമ്മേളനം നടത്തി നീതിന്യായ വ്യവസ്ഥയെ ആക്രമിച്ചു. എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
Also read: പരിശോധന ഒഴിവാക്കാൻ കൈക്കൂലി; കൊല്ലം ചെക്ക്പോസ്റ്റിൽ പൊലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
എല്ലാ അനാവശ്യവും പറഞ്ഞിട്ടാണ് രണ്ടാം ഉത്തരവിലെ ഖേദപ്രകടനമെന്നും ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ നടക്കുന്നത് ഏകാധിപത്യ ഭരണമല്ലെന്നും ഹൈക്കോടതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

