വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി: കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

kerala-high-court

മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി.

പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ALSO READ: കേരള സർവകലാശാലയിലെ അക്രമം: 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്

2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരിക്കെ കെ എ എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നയിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. സിബിഐ കൊച്ചി യൂണിറ്റിനാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം കെ എം എബ്രഹാമിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ENGLISH NEWS SUMMARY: The High Court has ordered a CBI investigation against former Chief Secretary KM Abraham. The High Court action was taken on a complaint that KM Abraham had amassed assets beyond his income.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News