രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ശരിവെച്ച് ഹൈക്കോടതി

Ramesh Chennithala

ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്ത് കോൺ​ഗ്രസ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന്റെ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നും, നിയമം ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

1999-ലെ ലോകായുക്ത നിയമത്തിൽ 2022-ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ അനുസൃതമാണെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി വിരുദ്ധ സംവിധാനത്തിന്റെ നട്ടെല്ല് ഒടിക്കുന്നതാണ് ഈ ഭേദഗതിയെന്ന പ്രതിപക്ഷത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ലോകായുക്ത ഒരു അപ്പീൽ സംവിധാനമില്ലാതെ ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരം ഒരേപോലെ കൈയാളുന്ന സംവിധാനമായി മാറിയെന്നും, ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. രാഷ്ട്രീയ പ്രേരിതമായ പരാതികളിൽ അന്തിമ തീരുമാനം എടുക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു.

പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ തീരുമാനങ്ങൾ പരിശോധിക്കാനും ഭേദഗതി വരുത്താനും ഉയർന്ന അധികാരികൾക്ക് (മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിസഭ) അധികാരം ലഭിക്കും. ഇത് ഭരണഘടന അനുവദിക്കുന്നതാണെന്ന് കോടതി ശരിവെച്ചു.

ALSO READ: ‘നേമത്ത് SDPIയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ആളുകൾ BJPയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം, അത് ഏതെങ്കിലും ഒരു ധാരണയുടെ ഭാഗമല്ല’; മുഖ്യമന്ത്രി

ഈ വിധി പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് രമേശ് ചെന്നിത്തലയ്ക്കും കോൺഗ്രസ് നേതൃത്വത്തിനും വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയാണ്. സമീപകാലത്ത് എഐ (AI) ക്യാമറ, കെ-ഫോൺ (KFON), ദുരിതാശ്വാസ നിധി കേസ് തുടങ്ങി ഏകദേശം 11-ഓളം കേസുകളിൽ പ്രതിപക്ഷം കോടതിയിൽ നിന്ന് സമാനമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News