
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തില്‍ നടപടിയുമായി ഹൈക്കോടതി. പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്നും ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ 3.94 കോടി രൂപയുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്തേണ്ടത്. കണ്ടുകെട്ടിയവയില്‍ പിഎഫ്‌ഐയുടെയും നേതാക്കളുടെയും സ്വത്തുവകളുണ്ട്.
ALSO READ:കേരള സർവ്വകലാശാലയില്‍ കെ എസ് യു അക്രമണം; 8 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്
ഇവ തരംതിരിക്കണമെന്നും സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here