
കുട്ടികളുടെ പ്രവേശനത്തിന് സ്‌ക്രീനിങ് നടപടിക്രമങ്ങള്‍ പാടില്ലെന്നും ക്യാപ്പിറ്റേഷന്‍ ഫീസ് സ്വീകരിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി. ക്യാപിറ്റേഷന്‍ ഫീസും സ്‌ക്രീനിങ് നടപടിയും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലംഘിക്കുന്നവര്‍ക്ക് ചുമത്തിയ കാപ്പിറ്റേഷന്‍ ഫീസിന്റെ പത്തിരട്ടി പിഴയോടു കൂടിയ ശിക്ഷ നൽകും. കുട്ടിയെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയാല്‍ ആദ്യ ലംഘനത്തിന് 25,000 രൂപയും തുടര്‍ന്നുള്ള ഓരോ ലംഘനത്തിനും 50,000 രൂപ വീതവും പിഴ ചുമത്തും. ഇക്കാര്യത്തിൽ ധാരാളം പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഈ വര്‍ഷം മുതല്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി എടുക്കേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റ് ആണ്. വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. ഞങ്ങള്‍ നിര്‍ദ്ദേശം കൊടുക്കേണ്ട കാര്യമില്ല. അത്രയ്ക്ക് ഭയം ഉള്ളവര്‍ എന്തിനാണ് വെല്ലുവിളിക്കാന്‍ പോയതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. നിലവില്‍ 2015-ല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളില്‍ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വര്‍ഷകാലയളവിനിടയില്‍ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികള്‍ പരിഗണിച്ചു കൊണ്ടാകും പാഠപുസ്‌കങ്ങള്‍ പരിഷകരിക്കുക. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തില്‍ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തില്‍ SCERT-യുടെ എണ്‍പത് ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം കുട്ടികളുടെ കൈയില്‍ പുതിയ പുസ്തകങ്ങള്‍ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here