സിലിണ്ടർ കിട്ടാനില്ല… ഉണ്ടെങ്കിൽ പൊള്ളുന്ന വിലയും; ദുരിതത്തിലായി ഹോട്ടലുടമകൾ

gas cylinder

പാചകവാതക വിലവർധനവും സിലിണ്ടറുകളുടെ ലഭ്യതക്കുറവും കാരണം കേരളത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം ആകെ 1498 രൂപയുടെ വിലവർദ്ധനവാണ് നിലവിൽ ഉണ്ടായത്. സിലിണ്ടറുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതും ഹോട്ടലുടമകൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്.

ഈ സാഹചര്യത്തിൽ ഹോട്ടലുടമകൾക്ക് മുന്നിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുക എന്ന രണ്ട് മാർഗങ്ങളാണുള്ളത്. ഇതിനകം തന്നെ പല ഹോട്ടലുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 6 മുതൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു.

ALSO READ: ഇടതുപക്ഷ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ ലെഫ്റ്റ് വ്യൂസ് ന്യൂസ് പോര്‍ട്ടല്‍- ഡോ. ടി.എം. തോമസ് ഐസക്

ഇതിന് മുന്നോടിയായി യൂണിറ്റ് തലത്തിലും ജില്ലാ തലത്തിലും പ്രകടനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കാരണമാണ് ഇത്രയും കാലം കേന്ദ്ര സർക്കാർ വില വർദ്ധിപ്പിക്കാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News