കൈക്കൂലിക്കേസ്; ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

കൈക്കൂലി കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതായി വിജിലന്‍സ്. കേസൊതുക്കി തീര്‍ക്കാനായി കശുവണ്ടി വ്യവസായിയില്‍ നിന്ന് ഇഡി ഏജന്റുമാര്‍ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍.

നാളെ ശേഖര്‍ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്. എറണാകുളം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രാവിലെ പത്തരയോടെ അഭിഭാഷകനോടൊപ്പമാണ് കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ ശേഖര്‍കുമാര്‍ എത്തിയത്.

Also read- വിഎസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പോസ്റ്റ്; അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

ശേഖര്‍ കുമാറിനോട് രണ്ടാഴ്ച്ചക്കകം വിജിലന്‍സിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേസില്‍ ശേഖര്‍ കുമാറും ഇ ഡി ഏജന്റായ രണ്ടാം പ്രതി വില്‍സണ്‍ വര്‍ഗീസും ഐ ഫോണില്‍ ബന്ധപ്പെട്ടതുള്‍പ്പെടെ ശേഖര്‍കുമാറിനെതിരെ നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
മറ്റൊരു പ്രതി രഞ്ജിത്ത് വാര്യരുമായി പ്രത്യേക ആപ്പ് ഉപയോഗിച്ച് ശേഖര്‍ കുമാര്‍ നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും വിജിലന്‍സിന്റെ കൈവശമുണ്ട്.
കൊച്ചിയിലെ ഏജന്റുമാര്‍ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News