
ബജറ്റില്‍ ആദ്യഭാഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശിച്ച് കൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉണ്ടായി. എന്നാല്‍ ഇക്കാര്യം മനസിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ALSO READ: സർവീസ് പെൻഷൻ കുടിശിക ഫെബ്രുവരിയിൽ വിതരണം ചെയ്യും
ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കള്‍ സാമ്പത്തിക വര്‍ഷം നല്‍കും. ഇത് പിഎഫുമായി ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ലോഡിംഗ് ഒഴിവാക്കി. അതേസമയം പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നല്ല നിലയിലേക്കാണ് കേരളം മുന്നോട്ടു പോകുന്നത്. ധനസ്ഥിതിയില്‍ മികച്ച പുരോഗതി ഉണ്ടായെന്നും ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. തീക്ഷണമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയാണ്. കേന്ദ്ര അവഗണന പൊടുന്നനെ ആരംഭിച്ച ഒന്നല്ല. ധന കമ്മീഷന്‍ ഓരോ വര്‍ഷവും വിഹിതം വെട്ടിക്കുറക്കുന്നു. പ്രതിപക്ഷ പിന്തുണയോടെ ധനകാര്യ കമ്മീഷനെ സമീപിക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


