സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു

Junaid influencer

സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. വഴിക്കടവ് സ്വദേശിയായ ജുനൈദ് മഞ്ചേരി മരത്താണിയില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.

ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. രക്തം വാർന്ന നിലയില്‍ റോഡരികിൽ കിടന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയുടെ പിൻഭാഗത്തായിരുന്നു പരുക്കേറ്റത്. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്.

വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകനാണ് ജുനൈദ്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News