കേരളാ വിനോദസഞ്ചാര വകുപ്പിന്റെ കിഴിലുള്ള കിറ്റ്‌സിൽ എം ബി എ സ്പോട്ട് അഡ്മിഷൻ

KITTS MBA

കേരളാ വിനോദസഞ്ചാര വകുപ്പിന്റെ കിഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) എം ബി എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 30 ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.

Also Read: ദേശീയതലത്തില്‍ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ മികച്ച പ്രകടനവുമായി കേരളം; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

കേരള സർവകലാശാലയുടേയും എ ഐ സി റ്റി ഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌ സപ്പോർട്ടും നൽകും. എസ് സി/ എസ് ടിവിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: http://www.kittsedu.org, 9446529467/ 8129166616.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News