കൈരളി ന്യൂസിലെ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത നടപടിയിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Protests Attempt to Assault K. V. Kamalesh

പാളയത്ത് തിങ്കളാഴ്ച രാത്രി വിദ്യാർഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ കൈരളി ന്യൂസ് റിപ്പോർട്ടർ കെ വി കമലേഷിനെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പോലീസ് ഇടപെട്ടതിനെ തുടർന്നാണ് കയ്യേറ്റ സാഹചര്യം ഒഴിവായത്. മാധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിദ്യാർഥി സംഘടനകൾ പിന്തിരിയണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇന്നലെ നടന്നത് സംഘർഷഭരിതമായ നിമിഷങ്ങൾ ആയിരുന്നു. കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ കെ.എസ്.യു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷം റിപ്പോർട്ട് ചെയ്യുന്ന്തിന് ഇടയിൽ ആയിരുന്നു കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ കമലേഷിനെ കെ.എസ്.യു പ്രവർത്തകർ അക്രമിക്കാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തത്.

ALSO READ: എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്: സജി ചെറിയാൻ

കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. നേരത്തെ പ്രകടനം കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകർ പാളയത്ത് തമ്പടിക്കുകയും പിന്നീട് വന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലും വലിയ രീതിയിലുള്ള കല്ലേറ് ഉണ്ടായി.

സംഭവസ്ഥലത്ത് നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ന്യൂസ് റിപ്പോർട്ടർ കമലേഷിനെ ലക്ഷ്യം വെച്ചും കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തി. കമലേഷിന് നേരെ പിന്നിൽ നിന്ന് കല്ലെറിയുകയും അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാൻ മുതിരുകയും ചെയ്തു. സംഘർഷം അരങ്ങേറുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നുവെന്ന് ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News