കേരള വികസന മുന്നേറ്റ ജാഥ : “ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു” : മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayi vijayan

കേന്ദ്ര ബജറ്റിലുടെ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വ്യക്തമായി. ഇതിലുടെ ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു പറഞ്ഞു. കേരള വികസനത്തിൻ്റെ മിനിയേച്ചർ ജാഥാ ക്യാപ്‌റ്റന് നൽകി കൊണ്ടാണ് വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കേന്ദ്രം സംസ്ഥാനത്തോട് സാമ്പത്തിക ഉപരോധം നടത്തുന്നു. ധനമന്ത്രിക്ക് കേരളത്തെപറ്റി ഒന്നും പറയാനില്ല. എന്നാൽ ഇന്നലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിൻ്റെ മികവിനെ പറ്റി എടുത്ത് പറയുകയും ചെയ്തു. ബജറ്റിൽ കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല പകരം കടലാമയെ പറ്റിയാണ് പറഞ്ഞത്.

Also read : പഠനഭാരം കുറയ്ക്കുന്നത് ആവർത്തനങ്ങൾ ഒഴിവാക്കി മാത്രം; മനോരമ വാർത്തയിലെ പരിഹാസം ദൗർഭാഗ്യകരമെന്ന് മന്ത്രി വി. ശിവൻകുട്ടി

ബജറ്റിൽ കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. പകരം കടലാമയെ പറ്റിയാണ് പറഞ്ഞത്. അർദ്ധ അതിവേഗ ലൈൻ നമ്മൾ ചോദിച്ചു. അതിവേഗ റെയിൽ അനുവദിച്ചു എന്ന് കേന്ദ്രത്തിൻ്റെ ഒരു വക്താവ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന് കേരളത്തോടുളള മനോഭാവത്തിൽ ഒരുമാറ്റവും ഇല്ലെന്ന് ഇതിലൂടെ വ്യക്തമായി. അയൽ സംസ്ഥാനങ്ങൾക്കെല്ലാം പലതും നൽകി അത് നല്ല കാര്യം തന്നെയാണ്. എന്നാൽ കേരളത്തെ അവ​ഗണിച്ചതിനുള്ള കാരണം എന്താണ് എന്നും എന്താണ് കേരളത്തിനുളള അയോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News