
വിജ്ഞാന കേന്ദ്രത്തിന്റെ ഭാഗമായി മാര്‍ച്ച് 29ന് കേരളത്തിലുടനീളം നടക്കുന്ന മെഗാ തൊഴില്‍മേളയ്ക്ക് മുന്നോടിയായി കോന്നി ജോബ്‌സ്റ്റേഷന്റെ നേതൃത്വത്തില്‍ ഈ മാസം 24, 25 ,26 തീയതികളിലായി മിനി സിവില്‍ സ്റ്റേഷനില്‍ ഇന്റര്‍വ്യൂ പരിശീലനം നടത്തും. പ്രമുഖ പരിശീലകന്‍ നയിക്കുന്ന ത്രിദിന പരിശീലനം തികച്ചും സൗജന്യമാണ്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. വിജ്ഞാനകേരളം പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചാണ് അഭിമുഖ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.പലപ്പോഴും മതിയായ വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടെങ്കിലും.അഭിമുഖങ്ങളില്‍ പരാജയപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരിശീലന ക്ലാസുകള്‍ ഉപകാരപ്പെടും എന്നാണ് കരുതുന്നത്.ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ വേണ്ടി വിളിക്കുക.
+919447009963.
Kerala knowledge Economy Mission migration conclave

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

