കേരളത്തിൽ സ്ത്രീസുരക്ഷയ്ക്ക് പുതിയ ചുവട്: ‘നിർഭയ നിശ’ പദ്ധതി നടപ്പിലാക്കുന്നു

nirbhaya nisha project

സ്ത്രീകളുടെ രാത്രികാല യാത്രകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ‘നിർഭയ നിശ’ പദ്ധതിയുമായി കേരള പൊലീസ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ ഉൾപ്പെടെയുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും.

സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് നിർഭയ നിശ എന്ന പദ്ധതിയുടെ ലക്ഷ്യം. എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Also read: പരവൂരിൽ സതീശന് ട്രാപ്പോ ?കോൺഗ്രസിൽ നിന്ന് BJP-യിലേയ്ക്ക് കൂട് മാറി വത്സല; സതീശനോട് കൊമ്പുകോർക്കുമോ ?

എഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ എന്നിവ സഹിതമുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും. കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയാൻ ആധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം പോളുകളിൽ ഉണ്ടാകും. അപകടഘട്ടങ്ങളിൽ പാനിക് ബട്ടൺ അമർത്തുന്നതിലൂടെ പൊലീസ് സേവനം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കും. സ്ത്രീസുരക്ഷാ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന വിപ്ലവകരമായ ചുവടുവെപ്പായി ‘നിർഭയ നിശ’ പദ്ധതി മാറുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News